ബജറ്റ് പ്രൗഢിക്കൊപ്പം പാരമ്പര്യത്തിന്റെ തിളക്കം; കട്ടം കാഞ്ചീവരം സാരിയിൽ തിളങ്ങി നിർമല സീതാരാമൻ

2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിന് ധനമന്ത്രി നിർമല സീതാരാമൻ എത്തിയത് പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന കാഞ്ചീവരം സിൽക്ക് സാരിയിൽ. തമിഴ്‌നാടിന്റെ വിഖ്യാതമായ നെയ്ത്തു പാരമ്പര്യത്തെ ആദരിച്ചുകൊണ്ട്, കൈത്തറിയിൽ നെയ്തെടുത്ത പർപ്പിൾ നിറത്തിലുള്ള ‘കട്ടം കാഞ്ചീവരം’ സാരിയാണ് ഇത്തവണ ധനമന്ത്രി തിരഞ്ഞെടുത്തത്.
ഗോൾഡൻ ചെക്ക് ഡിസൈനുകളും കോഫി ബ്രൗൺ ബോർഡറും ചേരുന്നതാണ് ഈ വേഷം. കഴിഞ്ഞ ഒൻപതു വർഷമായി ബജറ്റ് ദിനങ്ങളിൽ നിർമല സീതാരാമൻ ധരിക്കുന്ന സാരികൾ ഫാഷൻ ലോകത്ത് വലിയ ചർച്ചയാകാറുണ്ട്.കഴിഞ്ഞ വർഷം മധുബനി ആർട്ട് ഡിസൈനിലുള്ള സാരിയായിരുന്നു വേഷമെങ്കിൽ, ഇത്തവണ ജ്യാമിതീയ ഡിസൈനുകൾക്ക് പ്രാധാന്യമുള്ള കട്ടം കാഞ്ചീവരത്തിനാണ് മുൻഗണന നൽകിയത്. ചതുരങ്ങൾ എന്ന് അർത്ഥം വരുന്ന ‘കട്ടം’ പാറ്റേണുകൾ എംബ്രോയിഡറി ചെയ്തതല്ല, മറിച്ച് സ്വർണ്ണ-വെള്ളി നൂലുകളാൽ നേരിട്ട് നെയ്തെടുത്തതാണ്.
ഏകദേശം 15,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്നതാണ് ഇത്തരത്തിലുള്ള പാരമ്പര്യ സാരികൾ.




