India

അടുപ്പിച്ച് മൂന്ന് ദിവസം അവധി ….; ഒക്ടോബർ 3 ന് രാജ്യവ്യാപക ബന്ദിന് ആഹ്വാനം

Please complete the required fields.




ഒക്ടോബർ 3-ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് (എ ഐ എം പി എൽ ബി) രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തു. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് “വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം.കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് (ഭേദഗതി) ബിൽ 2025-നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, ആശുപത്രികളും അവശ്യ സേവനങ്ങളും ഒഴികെ, കടകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ അടച്ചിട്ട് ബന്ദിനോട് സഹകരണിക്കണമെന്ന് മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗങ്ങൾ ആവശ്യപ്പെട്ടു.

ബന്ദ് സമാധാനപരമായ പ്രതിഷേധമായിരിക്കുമെന്നും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ഈ ബന്ദ് ഒരു പ്രത്യേക സമുദായത്തിന് വേണ്ടിയുള്ളതല്ല മറിച്ച് വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഭീഷണിപ്പെടുത്തുന്ന ഭേദഗതികൾക്കെതിരായ സംയുക്ത പ്രതിഷേധമാണ്. വെള്ളിയാഴ്‌ച നമസ്കാര വേളയിൽ മസ്‌ജിദുകളിലെ ഖത്തീബുകൾ ബില്ലിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ബന്ദിൽ വ്യാപകമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

Related Articles

Back to top button