
നാദാപുരം: വളയം പഞ്ചായത്തിലെ ആയോട് മലയിൽ ചത്ത നിലയിൽ കണ്ടെത്തിയ കൊമ്പനാനയുടെ ജഡം പോസ്റ്റ്മോർട്ടത്തിനുശേഷം മറവുചെയ്തു.വയനാട്ടിൽനിന്ന് എത്തിയ വെറ്ററിനറി സർജൻ അൽ ഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്.
ഡി എഫ്‌ഒ ആഷിഖ് അലിയുടെയും റെയ്ഞ്ചർ നിഖിൽ ജറോമിന്റെയും സാന്നിധ്യത്തിലായിരുന്നു നടപടികൾ തുടർന്ന്, താമരശ്ശേരിയിൽ നിന്ന് എത്തിയ വനം ഫ്ലയിങ് സ്ക്വാഡും ചേർന്ന് ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് ജഡം മുടി.
ദിവസങ്ങളുടെ പഴക്കം കാരണം അഴുകി ദ്രവിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ജഡം വൈകിട്ടാണ് മറവുചെയ്തത്. ആനകൊമ്പുകൾ സ്ടോങ് റൂമിലേക്ക് മാറ്റും.തിങ്കളാഴ്ചയാണ് കണ്ണവം വന മേഖലയോട് അതിർത്തി പങ്കിടുന്ന ആയോട് മലയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് ജഡം കണ്ടെത്തിയത്.ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ തിരച്ചിൽ നടത്തുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദിഷ്, സ്ഥിരംസമിതി അധ്യക്ഷൻ കെ വിനോദൻ, വാർഡ് അംഗം വി കെ രവി എന്നിവർ സ്ഥലത്തെത്തി.





