Thiruvananthapuram

കർക്കടക വാവ്; ഈ വർഷത്തെ വാവുബലി വിപുലമായി നടത്താൻ തീരുമാനം

Please complete the required fields.




തിരുവനന്തപുരം: ഈ വർഷത്തെ കർക്കിടക വാവ് ബലി വിപുലമായി നടത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചും ചടങ്ങുകൾ നടത്താനാണ് തീരുമാനം. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, മന്ത്രി ആന്റണി രാജു, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ആലുവ, തിരുവല്ലം, വർക്കല, കൊല്ലം, തിരുനെല്ലി എന്നിവിടങ്ങളിൽ ഉൾപ്പെടെ ചെറുതും വലുതുമായ കേന്ദ്രങ്ങളിൽ സൗകര്യങ്ങളും സുരക്ഷയും ഒരുക്കാൻ ധാരണയായി. യാത്രാ സൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ഉറപ്പാക്കും. ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.രാധാകൃഷ്ണൻ നിർദേശം നൽകി.

പ്രധാന ബലി തർപ്പണ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് അതാത് ജില്ലാ കളക്ടർമാരെയും യോഗം ചുമതലപ്പെടുത്തി. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കർക്കിടക വാവ് ബലിക്ക് അനുമതിയില്ലായിരുന്നു. അടുത്ത മാസം 28ന് ആണ് കർക്കടക വാവ്.

Related Articles

Leave a Reply

Back to top button