കൊയിലാണ്ടി : വർക്ക് ഷോപ്പ് ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നൽകാത്തതിനെത്തുടർന്നുള്ള കേസിൽ, കൊയിലാണ്ടി മുൻസിഫ് കോടതി ഉത്തരവുപ്രകാരം കോഴിക്കോട്-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് പിടിച്ചെടുത്തു.വ്യാഴാഴ്ച വൈകീട്ട് പോലീസ് സഹായത്തോടെ യാത്രക്കാരെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ഇറക്കിയശേഷമാണ് ബസ് പിടിച്ചെടുത്തത്.എന്നാൽ ഒരുവർഷം മുമ്പ് ബസിന്റെ ഉടമസ്ഥാവകാശം കൈമാറിയതാണെന്നും നിലവിൽ കൂത്തുപറമ്പ് ഷാനിമാസിൽ വി.പി. ഷാഹിദയാണ് ഉടമയെന്നും ഇവരുടെ മകൻ ഷാഫിർ പറഞ്ഞു.യാത്രക്കാരെ ഇറക്കിവിട്ട് ബസ് പിടിച്ചെടുത്തതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബസ് പിടിച്ചെടുത്തത് താത്‌കാലികമായ നടപടിക്രമമാണെന്നും ഉടമ മാറിയ വിവരംകാണിച്ച് കോടതിയിൽ ഹർജി നൽകിയാൽ ബസ് വിട്ടുകൊടുക്കുമെന്നും കോടതി അധികൃതർ അറിയിച്ചു.