Thiruvananthapuram

ആവേശം അലകടലായി; ലോകസഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനം

Please complete the required fields.




ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്‍റെ കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ. മണ്ഡലങ്ങളിൽ ടൗണുകളിലും പ്രധാന കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇനിയുള്ള ഒരു ദിനം നിശബ്ദ പ്രചാരണത്തിന്‍റേതാണ്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.

മലപ്പുറത്ത് യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ലാത്തിവീശി. സി.പി.എം പതാകയുമായി സർക്കിളിന് മുകളിൽ കയറിയ ഐ.എസ്.എൽ താരം മഷ്ഹൂർ ഷെരീഫിനെ പൊലീസ് താഴെയിറക്കി. പ്രവർത്തകരോട് പിന്തിരിയാൻ എൽ.ഡി.എഫ് സ്ഥാനാർഥി വസീഫ് ആഹ്വാനം ചെയ്തു.

തിരുവനന്തപുരം പേരൂർക്കടയിൽ എൽ.ഡി.എഫ് – ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇടുക്കി തൊടുപുഴയിൽ എൽ.ഡി.എഫ് -യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. യു.ഡി.എഫ് പ്രവർത്തകർ മണ്ണു​മാന്തി യന്ത്രം കൊണ്ടുവന്നതാണ് പ്രകോപനത്തിന് കാരണം.

Related Articles

Back to top button