Kerala

ഭീതി വിതച്ച് അഞ്ജാത ജീവി; ആടിനെ കൊന്ന് ഭക്ഷിച്ചു

Please complete the required fields.




തൊടുപുഴ : ഇടുക്കി ഇരട്ടയാറിൽ ഭീതി വിതച്ച് അഞ്ജാത ജീവി. നങ്കുതൊട്ടിയിൽ കൂട്ടിൽ കിടന്ന ആടിനെ അഞ്ജാത ജീവി കൊന്ന് ഭക്ഷിച്ചു. അജ്ഞാത ജീവിയെ കണ്ടെത്താൻ മേഖലയിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാങ്കുതൊട്ടി സ്വദേശി മാത്തുകുട്ടിയുടെ ആടിനെ അഞ്ജാതാ ജീവി ആക്രമിച്ചു കൊന്നത്. രാവിലെ ആടിനെ കറക്കുവാനായി എത്തിയപ്പോൾ ചത്തനിലയിൽ ആടിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും ആക്രമിച്ച ജീവിയെ കണ്ടെത്താനായില്ല കഴിഞ്ഞ വർഷം പ്രദേശത്ത് കുളത്തിൽ വീണ് കടുവ ചത്തിരുന്നു. മേഖലയിൽ ഇറങ്ങിയത് പൂച്ചപുലിയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. അജ്ഞാത ജീവിയെ കണ്ടെത്താൻ വനംവകുപ്പ് രാത്രികാല പട്രോളിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button