Kozhikode

അപര പോരാട്ടമോ ? വടകരയിൽ നാല് ശൈലജമാർ, മൂന്ന് ഷാഫിമാരും പത്രിക നൽകി

Please complete the required fields.




വടകര : അപരൻമാരെ നിർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിനായും രാഷ്ട്രീയ പോരാട്ടം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെ വടകര പാർലമെൻ്റ് മണ്ഡലത്തിൽ പത്രിക നൽകിയത് നാല് ശൈലജമാർ, മൂന്ന് ഷാഫിമാരും. എൽഡിഎഫ് സ്ഥാനാർത്ഥിയായ സിപിഐ എം പ്രതിനിധി കെ കെ ശൈലജ ഇന്നലെ പത്രിക നൽകിയിരുന്നു. ഇന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളായി കെ കെ ശൈലജയും, കെ ശൈലജയും, പി ശൈലജയും പത്രികകൾ നൽകി.

യുഡിഎഫ് സ്ഥാനാർത്ഥിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഷാഫി പറമ്പിൽ ഇന്ന് പത്രിക നൽകി. ഷാഫിയും ടി.പി ഷാഫിയും സ്വതന്ത്ര സ്ഥാനാർത്ഥികളായി പത്രിക നൽകിയിട്ടുണ്ട്. 2004 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നാലായിരത്തിൽ പരം വോട്ടിനാണ് ഇടത് പക്ഷെ സ്ഥാനാർഥിയായി മത്സരിച്ച എ എൻ ഷംസീർ പരാജയപ്പെട്ടത്. ഷംസീറിൻ്റെ അപരന് നാലായിരത്തിലധികം വോട്ട് ലഭിച്ചിരുന്നു.

നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വ്യാഴാഴ്ച കഴിഞ്ഞതോടെ ജില്ലയിലെ രണ്ട് സീറ്റുകളിലായി ആകെ പത്രിക നൽകിയത് 22 പേരാണ്. കോഴിക്കോട് ലോക്സഭ മണ്ഡലത്തിലേക്ക് എട്ട് പേരും വടകര ലോക്സഭ മണ്ഡലത്തിലേക്ക് 14 പേരുമാണ് പത്രിക നൽകിയത്.

അവസാന ദിവസം വടകര ലോക്സഭ മണ്ഡലത്തിലേക്ക് 10 പേർ പത്രിക നൽകി. വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വടകര ലോക്സഭ മണ്ഡലത്തിലെ ഉപവരണാധികാരി വടകര ആർ ഡി ഒ പി അൻവർ സാദത്തിന് മുൻപാകെ വടകരയിലാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. ഷാഫിയെ കൂടാതെ നാല് പേർ കൂടി വടകര ഉപവരണാധികാരിയ്ക്ക് പത്രിക നൽകി.

Related Articles

Back to top button