
കോണ്‍ഗ്രസിന്‍റെ ഡിജിപി ഓഫീസ് മാര്‍ച്ചിനെ നേരിട്ട് പൊലീസ്. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എട്ടുതവണയാണ് കണ്ണീര്‍വാതക പ്രയോഗം നടതത്തിയത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പ്രസംഗിക്കുന്നതിനിടെയാണ് പൊലീസ് നടപടി. പ്രസംഗവേദിയിലേക്കും കണ്ണീര്‍ വാതകവും വെള്ളവുമെത്തി. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളും നനഞ്ഞു. തുടര്‍ന്ന് പൊലീസിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറുണ്ടായി. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ശാസ്തമംഗലത്തെ ആശുപത്രിയിലേക്ക് മാറ്റി . കണ്ണീര്‍വാതക പ്രയോഗത്തെത്തുടര്‍ന്ന് നേതാക്കളില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി.





