
കൊല്ലം: കുണ്ടറയിൽ 82 ഗ്രാം എംഡിഎംയുമായി അഞ്ച് യുവാക്കൾ പിടിയിൽ. പെരിനാട് ചന്ദനത്തോപ്പ് സ്വദേശി വിഷ്ണു വിജയൻ, പ്രഖിൽ, ഉമര്‍ ഫാറൂഖ്, ചാത്തിനംകുളം സ്വദേശി മുഹമ്മദ് സലാഷ്, കുരീപ്പള്ളി സ്വദേശി ഷംനാദ്, എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. വിപണിയിൽ മൂന്നുലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത് .
തിരുവനന്തപുരം റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടര്‍ ജനറലിന്റെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോനയിലാണ് എൽഎംഎസ് ആശുപത്രിക്ക് സമീപമുള്ള കനാൽ റോഡിൽ വച്ച് മയക്കുമരുന്ന് സംഘം പിടിയിലായത്. കൊല്ലം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
പൊലീസിനെ കണ്ട് കാറിൽ അതിവേഗം കുതിച്ച സംഘത്തിനെ പിന്തുടര്ന്നാണ് പിടികൂടിയത്. ഒപ്പം മയക്കുമരുന്ന് ബെംഗളൂരുവിൽ നിന്ന് കടത്താൻ ഉപയോഗിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു. ശാസ്താംകോട്ട സബ്ഡിവിഷനിൽ തുടര്‍ച്ചയായ രണ്ടാംദിവസമാണ എംഡിഎംഎയുമായി യുവാക്കളെ പിടികൂടുന്നത്.





