Kozhikode

12 വയറുകാരനെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവം; ഒരു മാസത്തിലേറെ നീണ്ട ആസൂത്രണം

Please complete the required fields.




കൊയിലാണ്ടി: അരികുളത്ത് 12 വയറുകാരനെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതി താഹിറയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം കോഴിക്കോട് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും.

കൊലപാതകത്തിനായി ഒരു മാസത്തിലേറെ നീണ്ട ആസൂത്രണം നടന്നു എന്നാണ് കണ്ടെത്തല്‍. ഏപ്രില്‍ 17നാണ് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ രിഫായി കൊല്ലപ്പെടുന്നത്. പിതാവിന്റെ സഹോദരി താഹിറ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു .ആദ്യഘട്ടത്തില്‍ ഭക്ഷ്യവിഷബാധയാണെന്ന് സംശയിച്ച സംഭവം പിന്നീട് കൊലപാതകമാണെന്നു തെളിഞ്ഞു.

Related Articles

Leave a Reply

Back to top button