
ആലപ്പുഴ: പുന്നപ്രയിൽ വിസതട്ടിപ്പ് കേസിൽ വീട്ടമ്മ അറസ്റ്റിൽ. പുന്നപ്ര പൂമീൻ പൊഴിക്ക് സമീപം ശരവണ ഭവനിൽ രാജി മോളെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. 100 ഓളം പേരിൽ നിന്നാണ് വിസ നൽകാമെന്നു പറഞ്ഞ് ഇവർ പണം വാങ്ങിയത്. ചിലരെ വിദേശത്ത് കൊണ്ടു പോയെങ്കിലും ജോലി കിട്ടിയില്ല.
ചോക്ളേറ്റ് കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകിയാണ് പണം വാങ്ങിയത്. വീട്ടമ്മയുടെ ഭർത്താവ് വിദേശത്തുള്ള ചോക്കളേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നാണ് പറയുന്നത്. രണ്ടു മാസം മുമ്പ് ചിലരെ വിദേശത്ത് കൊണ്ടുപോയിരുന്നു. ജോലികിട്ടാതെ വന്നതോടെ ഇവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വീട്ടമ്മയെ ഞായറാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തിയതറിഞ്ഞ് പണം കൊടുത്തവർ സ്റ്റേഷനിൽ തടിച്ചുകൂടി. തുടർന്നാണ് ഇവർക്കെതിഌ കേസെടുത്തത്





