Kerala

ലീഗ് മന്ത്രിമാരും പിന്നിലല്ല, ഗോള്‍വാള്‍ക്കാരുടെ ചിത്രത്തിനു മുന്നില്‍ വണങ്ങാന്‍ മടിയില്ലാത്ത മുഖ്യമന്ത്രി’; അതിരൂക്ഷ വിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍

Please complete the required fields.




സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.ആര്‍എസ്എസിന്റെ വിധേയരാകാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ മത്സരിക്കുകയാണെന്നാണ് സിപിഐഎം മുഖപത്രം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തല്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം, PMAY പദ്ധതി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച യുഡിഎഫിന്റെ സംഘപരിവാര്‍ ദാസ്യമെന്ന ലേഖനത്തിലാണ് വിമര്‍ശനം. മതനിരപേക്ഷതയെ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വി ഡി സതീശന്‍ സര്‍ക്കാര്‍ ആര്‍എസ്എസിന്റെയും, സംഘപരിവാറിന്റെയും വിനീത വിധേയരാകാന്‍ മത്സരിക്കുന്നുവെന്നാണ് ലേഖനത്തിലെ വിമര്‍ശനം.

ധവള പത്രത്തിലും, ബജറ്റ് പ്രസംഗത്തിലും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഇല്ലാത്തത് ഇതിന് ഉദാഹരണമെന്നാണ് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലീഗ് മന്ത്രിമാരും ഇക്കാര്യത്തില്‍ പിന്നിലല്ലെന്നും എം വി ഗോവിന്ദന്‍ പറയുന്നു. ഗോള്‍വാള്‍ക്കാരുടെ ചിത്രത്തിനു മുന്നില്‍ വണങ്ങാന്‍ മടിയില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ പാദസേവയ്ക്ക് നേതൃത്വം നല്‍കുന്നത്.ഗവര്‍ണര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് യുഡിഎഫ് എന്നും വിമര്‍ശനമുണ്ട്. യുപിഎ ഗവണ്‍മെന്റിന്റെ ടുജി സ്‌പെക്ട്രവും, കല്‍ക്കരി കുംഭകോണം തുടങ്ങിയവയാണ് എന്‍ഡിഎ അധികാരത്തില്‍ എത്താന്‍ കാരണമായതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

സംഘപരിവാറിന് കൂടുതല്‍ വിധേയര്‍ ആരാണെന്ന കാര്യത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും പരസ്പരം മത്സരിക്കുകയാണെന്നാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്കാണ് യുഡിഎഫ് സര്‍ക്കാര്‍ വഴിയൊരുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related Articles

Back to top button