India

വിജയ്-സംഗീത വിവാഹമോചന കേസ്: ജൂൺ 15-ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

Please complete the required fields.




തമിഴ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചന കേസിൽ ജൂൺ 15-ന് ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം. വിജയിക്കെതിരെ സംഗീത നൽകിയ വിവാഹമോചന ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. 1999-ൽ വിവാഹിതരായ ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധത്തിൽ വിള്ളലേറ്റതായും 2021 മുതൽ വിജയ് മറ്റൊരു നടിയുമായി പുലർത്തുന്ന ബന്ധമാണ് തകർച്ചയ്ക്ക് കാരണമെന്നും ഹർജിയിൽ ആരോപിക്കുന്നു.

നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ഇത് തനിക്ക് കടുത്ത മാനസിക വിഷമവും പീഡനവുമാണ് സമ്മാനിച്ചതെന്നും സംഗീത കോടതിയെ അറിയിച്ചു. മക്കളുടെ ഭാവി പരിഗണിച്ചും വൈകാരിക പ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് നിയമനടപടികൾക്ക് ഇത്രയും കാലം കാത്തിരുന്നതെന്ന് സംഗീത വ്യക്തമാക്കുന്നു. വിജയ് തന്നെ വൈകാരികമായും ശാരീരികമായും അവഗണിച്ചതായും ആരോപിക്കപ്പെടുന്ന നടിയുമൊത്തുള്ള വിദേശ യാത്രകളുടെ ചിത്രങ്ങൾ പുറത്തുവന്നത് തനിക്കും കുട്ടികൾക്കും വലിയ നാണക്കേടുണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നുണ്ട്.

വിവാഹമോചനത്തിന് പുറമെ, നിലവിൽ താമസിക്കുന്ന നീലാങ്കരയിലെ വീട്ടിൽ തുടർന്ന് താമസിക്കാനുള്ള അനുവാദവും വിജയിയുടെ വരുമാനത്തിന് അനുസരിച്ചുള്ള ജീവനാംശവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട വിഷയമായതിനാൽ കോടതി നടപടികൾ രഹസ്യമായി വെക്കണമെന്നും മാധ്യമ കവറേജ് നിയന്ത്രിക്കണമെന്നും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button