Kozhikode

എം.ഡി.എം.എ.യും കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Please complete the required fields.




താമരശ്ശേരി : വാടകഫ്ളാറ്റിൽ വിൽപ്പനയ്ക്കെത്തിച്ച എം.ഡി.എം.എ.യും കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ താമരശ്ശേരിയിൽ പോലീസിന്റെ പിടിയിലായി. ഓമശ്ശേരി പെരിവില്ലി ചാത്തച്ചൻകണ്ടി വീട്ടിൽ മുഹമ്മദ് റാഷിദ് (30), ജ്യേഷ്ഠൻ ചാത്തച്ചൻകണ്ടി വീട്ടിൽ അബ്ദുൾ ജവാദ് (32), ഇവരുടെ പിതൃസഹോദരപുത്രനായ പുത്തൂർ മങ്ങാട് പടിഞ്ഞാറെതൊടിക മുഹമ്മദ് സൽമാൻ (25) എന്നിവരെയാണ് കോഴിക്കോട് റൂറൽ എസ്.പി. പി. നിധിൻരാജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തത്.

ബുധനാഴ്ച പുലർച്ചെ താമരശ്ശേരി പരപ്പൻപൊയിൽ കതിരോടിലെ വാടകഫ്ളാറ്റിൽവെച്ചാണ് 18.97 ഗ്രാം എം.ഡി.എം.എ.യും, 9.44 ഗ്രാം കഞ്ചാവും സഹിതം മൂവരും അറസ്റ്റിലാവുന്നത്. താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡുചെയ്തു. വാടകഫ്ളാറ്റിൽ മയക്കുമരുന്നുവാങ്ങാൻ കുട്ടികളും യുവാക്കളും എത്തുന്നതായ വിവരത്തെത്തുടർന്ന് ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. റാഷിദ് വാടകയ്ക്കെടുത്ത ഫ്ളാറ്റിൽ ഒന്നിച്ചുചേർന്നാണ് മയക്കുമരുന്നുവിൽപ്പന നടത്തിവന്നതെന്ന് പോലീസ് പറയുന്നു.

കോഴിക്കോട്ടുനിന്ന്‌ മയക്കുമരുന്നുവാങ്ങി കതിരോടിലെ വാടകഫ്ളാറ്റിൽ എത്തിയ ഉടനെയാണ് ബുധനാഴ്ച പുലർച്ചെ പോലീസിന്റെ വലയിലാവുന്നത്. സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ.മാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, താമരശ്ശേരി എസ്.ഐ. ആർ.സി. ബിജു, എ.എസ്.ഐ. കെ.വി. ശ്രീജിത്ത്, എസ്.സി.പി.ഓ.മാരായ എൻ.എം. ജയരാജൻ, പി.പി. ജിനീഷ്, എൻ.എം. ഷാഫി, സി.പി. പ്രവീൺ, ടി.കെ. ലിനീഷ്, പി. ജിജീഷ്‌കുമാർ, കെ. രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Related Articles

Back to top button