
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 200 രൂപയുടെ കുറവുണ്ടായി.
90,200 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്. ആഗോളവിപണിയിൽ ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 4,001.74 ഡോളറായാണ് കുറഞ്ഞത്.
യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം ഇടിഞ്ഞ് 3,996.5 ഡോളറിലെത്തി. എന്നാൽ, ഒക്ടോബർ മാസത്തിൽ സ്വർണത്തിന് 3.7 ശതമാനം നേട്ടമുണ്ടായിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
കഴിഞ്ഞ ദിവസം രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായി. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വർധിച്ചു.അതേസമയം, ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകന്‍ സാധ്യതയുണ്ട്. ഒരുപക്ഷെ വില കൂടാനാണ് സാധ്യത . ഒക്ടോബര്‍ 21ന് ആണ് സ്വര്‍ണ വില സർവകാല റെക്കോര്‍ഡില്‍ എത്തിയത്.97,360 രൂപയായിരുന്നു അന്നത്തെ വില. സ്വര്‍ണവില പണിക്കൂലിയില്ലാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളാണ് അന്നുണ്ടായിരുന്നത്. എന്നാൽ, അന്ന് വൈകിട്ട് തന്നെ വില കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തിയത്.





