‘മെസി വരും, മാർച്ചിൽ കളി നടക്കും; സ്പോൺസർ തന്നിഷ്‌ടപ്രകാരം ഒന്നും ചെയ്തിട്ടില്ല’; കെ ചന്ദ്രൻപിള്ള

സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസറെ ന്യായീകരിച്ച് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള. സ്പോൺസർ തന്നിഷ്‌ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഉണ്ടെന്നും കെ ചന്ദ്രൻപിള്ള പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കോൺഗ്രസ് മുതലെടുപ്പാണ്. ക്രിമിനിൽ കുറ്റമാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.
മെസി വരുമെന്നും മാർച്ചിൽ കളി നടക്കുമെന്നും കെ ചന്ദ്രൻപിള്ള വ്യക്തമാക്കി. അർജന്റീ ടീം കൊച്ചിയിൽ വന്ന് ഒരു കളി കളക്കട്ടേ. അതിനെ സഹായിക്കുകയാണ് വേണ്ടത്. തയാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും തീർന്നിട്ടി ല്ല. ഐഎസ്എൽ ഡിസംബറിൽ നടക്കും. അതിന് ശേഷം മാർച്ചിൽ അർജന്റീനയുടെ കളിയും നടക്കും. അർജന്റീന വരുമെന്നാണ് ഞങ്ങളും ബോധ്യമാണെന്ന് കെ ചന്ദ്രൻപിള്ള പറഞ്ഞു. കേരളത്തിലെ വലിയ നേട്ടത്തെ ഇല്ലാതാക്കാൻ ആരും ശ്രമിച്ചൂടായെന്നും അദേഹം കൂട്ടിച്ചേർത്തു.കലൂർ സ്റ്റേഡിയം കൈമാറ്റ വിവാദങ്ങൾക്കിടെ ജിസിഡിഎ യോഗം ചേരും. അർജന്റീന ടീമിന്റെ സന്ദർശനത്തിന്റെ പേരിൽ സ്റ്റേഡിയം കൈമാറിയത്തിൽ വീഴ്ച ഉണ്ടായെന്ന വിമർശനം ചർച്ചയാകും. ഐഎസ്എൽ മത്സരം കൊച്ചിക്ക് നഷ്ടമാകുന്ന സാഹചര്യം ഉണ്ടോ എന്നും പരിശോധിക്കും. അതേസമയം മെസ്സിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് യുവമോർച്ച GCDA ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തും.



