Malappuram
കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

മലപ്പുറം: മലപ്പുറം കരുവാരകുണ്ടിൽ കടുവയുടെ സാന്നിധ്യം. കേരള എസ്റ്റേറ്റിലെ റബർ തോട്ടത്തിലാണ് കടുവയെ കണ്ടത്. ജില്ലാ ഫോറസ്റ്റ് ഓഫിസറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വനം വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടാപ്പിങ് തൊഴിലാളികൾ ജാഗ്രത പാലിയ്ക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവയ്ക്ക് അഞ്ച് വയസ് പ്രായം ഉണ്ടാകുമെന്നാണ് നിഗമനം.
റബർ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. തുടർന്ന് ആർആർടി അംഗങ്ങളെത്തിയും കടുവയ്‌ക്കായി തിരച്ചിൽ നടത്തി. കടുവയുടെ കാൽപ്പാടുകളും, വിസർജ്യവും, വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ആവശ്യമെങ്കിൽ കൂടു സ്ഥാപിയ്ക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. എസ്റ്റേറ്റിൽ പട്രോളിങ് തുടരുന്നുണ്ട്.