
മുഹമ്മ: വീട്ടമ്മയെ കുപ്പയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മ പഞ്ചായത്ത് പെസാക്ക് വായനശാലയ്ക്ക് സമീപം മറ്റത്തിൽ പരേതനായ മയൂർ രാജന്റെ ഭാര്യ രാജേശ്വരി (72)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
സന്ധ്യക്ക് 7 ഓടെയാണ് സംഭവം. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. മാറി താമസിക്കുന്ന മൂത്ത മകൻ സജിത്ത് അമ്മയെ അന്വേഷിച്ച് കുടുംബ വീട്ടിൽ എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു.
വീടിനു പിന്നിൽ ചെന്ന് നോക്കിയപ്പോളാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. കൂട്ടിയിട്ടിരുന്ന തെങ്ങോലകളും കത്തി നശിച്ച നിലയിലായിരുന്നു. മുഹമ്മ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിൽ.
മക്കൾ: സജിത്ത്, റെജിത്ത്. മരുമക്കൾ: മായ, രാജി (നഴ്സ്, യു കെ).