Malappuram
കിലോക്ക് വില 600 മുതൽ 700 വരെ: മലപ്പുറത്ത് ഒട്ടക ഇറച്ചി വിൽക്കാനുള്ള നീക്കം തടഞ്ഞ് പൊലീസ്

അരിക്കോട്: മലപ്പുറത്ത് ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വിൽക്കാനുള്ള നീക്കം തടഞ്ഞ് പൊലീസ്.
കാവനൂരും ചീക്കോടും ഒട്ടകങ്ങളെ അറുത്ത് ഇറച്ചി വിൽക്കാനായിരുന്നു നീക്കം. ആവശ്യക്കാരെ തേടിയുള്ള സോഷ്യൽ മീഡിയ പരസ്യത്തെ തുടർന്നാണ് പൊലീസ് നടപടി. കിലോ ഇറച്ചിക്ക് വിലയിട്ടത് 600 മുതൽ 700 രൂപ വരെയായിരുന്നു.
പരസ്യത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒട്ടകത്തെ അറുത്തുള്ള ഇറച്ചി വില്പന ഇന്ത്യയിൽ നിയമവിരുദ്ധമാണ്.