സഞ്ജു സാംസണിന്റെ കൈവിരലിന് പൊട്ടൽ; ആറ് ആഴ്ചത്തെ വിശ്രമത്തിന് നിർദേശം, രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല

മുംബൈ: ഇംഗ്ലണ്ടിനെതിരെ അവസാന ടി20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ മലയാളി താരം സഞ്ജു സാംസണിന്. കൈവിരലിന് പരിക്ക് പറ്റിയതിനാൽ ആറ് ആഴ്ചത്തെ പൂർണ വിശ്രമം വേണമെന്നാണ് നിർദേശം. ഇതോടെ ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന് കളിക്കാനാവില്ല.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സഞ്ജുവിന് കാര്യംമായി തിളങ്ങനാകാത്തത് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
മുംബൈയിൽ ജോഫ്ര ആർച്ചറിന്റെ ആദ്യ പന്ത് സിക്സർ പായിച്ചാണ് സഞ്ജു തുടങ്ങിയത്. ആർച്ചറിന്റെ മൂന്നാം പന്ത് സഞ്ജുവിന്റെ ഗ്ലൗവിലാണ് കൊണ്ടത്. പിന്നീട് ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലിൽ ബാൻഡേജ് ചുറ്റിയാണ് കളിച്ചത്. എന്നാൽ അടുത്ത ഓവറിൽ സഞ്ജു പുറത്താവുകയും ചെയ്തു. മത്സരത്തിനിടെ പരിക്കേറ്റിട്ടും വകവെക്കാതെ സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 16 റൺസെടുത്തിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയപ്പോൾ സഞ്ജുവിന് പകരം ധ്രുവ് ജുറലാണ് വിക്കറ്റ് കീപ്പറായി ഇറങ്ങിയിരുന്നത്.
പരുക്ക് ഭേദമായില്ലെങ്കിൽ ഐപിഎൽ താരത്തിന് നഷ്ടമായേക്കും. മാർച്ച് 21നാണ് ഐപിഎല്ലിന് തുടക്കമാകുന്നത്.