Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് തൊണ്ടയാട് നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചെമ്മാട് സ്വദേശി അമർ(30) ആണ് മരിച്ചത്.

തൊണ്ടയാടുള്ള ജോലി സ്ഥലത്തേക്ക് രാവിലെ പോകുന്നതിനിടെയാണ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രയ്ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ ഓവുചാലിലേക്ക് മറിയുകയുമായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളും മറ്റു യാത്രക്കാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Exit mobile version