കോഴിക്കോട്: കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് നാദാപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. കാലിക്കറ്റ് എഫ്‌സിയിലെ സഹതാരമായ ഗനി അഹമ്മദിനാണ് പരിക്കേറ്റത്.
ഗനിയുടെ കൂടെ ബൈക്കിൽ യാത്ര ചെയ്ത യുവ ഫുട്‌ബോൾ താരം തൃശൂർ സ്വദേശി റിജോൺ ജോസ് അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ക്രിസ്ത്യൻ കോളേജിന് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടം.
റിജോണും ഗനിയും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോണിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല.
