Site icon Fourteen Kerala – 14 Kerala News

നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പുനലൂർ: അഞ്ചൽ–കുളത്തൂപ്പുഴ മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട ബൈക്ക് പിക്കപ് വാനിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.കുളത്തൂപ്പുഴ നെല്ലിമൂട് ആകാശ് ഭവനിൽ സുരേഷ്– അജിത ദമ്പതികളുടെ മകൻ ആകാശ് (22) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11 മണിക്ക് പത്തടിയിൽ വച്ചായിരുന്നു അപകടം. അഞ്ചലിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന ആകാശിന്റെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ് വാനിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ആകാശ് തെറിച്ചുവീണു. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.ബെംഗളൂരുവിലെ ഒരു കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു ആകാശ്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

അപകട വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അഞ്ചൽ–കുളത്തൂപ്പുഴ റോഡിൽ രാത്രി സമയങ്ങളിൽ അപകടങ്ങൾ കൂടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.റോഡിൽ വേണ്ടത്ര വെളിച്ചമില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Exit mobile version