Site icon Fourteen Kerala – 14 Kerala News

നാദാപുരം വളയത്ത് സ്വകാര്യ ബസ് സ്കൂട്ടറിന് ഇടിച്ച് വിദ്യാർത്ഥി അടക്കം മൂന്ന് പേർക്ക് പരിക്ക്, പെൺകുട്ടിയുടെ പരിക്ക് ഗുരുതരം

നാദാപുരം: നാദാപുരം വളയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി അടക്കം മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരം. ഇന്ന് വൈകീട്ട് 3: 15 ഓടെ വളയം മണ്ണാർക്കണ്ടിയിലാണ് അപകടം.

പാറക്കടവ് താനക്കോട്ടൂർ സ്വദേശിയായ യുവതിയും രണ്ട് കുട്ടികളും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. കുറുവന്തേരിയിൽ നിന്നും വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായാണ് കൂട്ടിയിടിച്ചത്.

Exit mobile version