ഇടുക്കി: വാഗമൺ കുവലേറ്റത്തിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിങ്ങിന് പോയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്.അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
സമാനമായ രീതിയിൽ വാഗമൺ മേഖലയിൽ ഓഫ് റോഡ് ജീപ്പുകളുടെ അമിതവേഗം ഭീഷണി ഉയർത്തുന്നതായാണ് നാട്ടുകാരുടെ പരാതി. ഇടുക്കി ജില്ലയിലെ മനോഹരമായ മലയോര വിനോദസഞ്ചാര കേന്ദ്രമായ വാഗമണിൽ ജീപ്പ് സഫാരി വളരെ ജനപ്രിയമാണെങ്കിലും മുൻകരുതലുകൾ പലിക്കാതെയുള്ള യാത്രകൾ സുരക്ഷയ്ക്ക് ഭീഷണിയായി മാറുന്നുണ്ട്.
