Site icon Fourteen Kerala – 14 Kerala News

തൃശൂരിൽ ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം; അഞ്ച് പേർക്ക് പരിക്ക്

തൃശൂർ: ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ചേലക്കരയിൽ വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിലെ കായാം പൂവത്ത് ആണ് അപകടമുണ്ടായത്. പഴയന്നൂർ ഭാഗത്ത് നിന്നും ചേലക്കര ഭാഗത്തേക്ക് യാത്രക്കാരുമായി വന്നിരുന്ന സ്വകാര്യബസ്സാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയത്.

അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Exit mobile version