Site icon Fourteen Kerala – 14 Kerala News

മൊകേരിയിൽ 15 വയസ്സുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവെച്ച് മർദ്ദിച്ചെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും പരാതി; അഞ്ചുപേർക്കെതിരെ കേസ്

കുറ്റ്യാടി: മൊകേരിയിൽ 15 വയസ്സുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവെച്ച് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. സനീഷ്, അഷിന, അശ്വിനി, മല്ലിക, കണാരൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

നവംബർ 22 ഞായറാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയെ പ്രതികളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവെച്ച് കൈകൊണ്ട് പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ദൃശ്യങ്ങൾ വീഡിയോ എടുത്ത് പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നുമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത 126(2), 115(2), 351(2), 356(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. നവംബർ 25ന് രാത്രി 9.10ന് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് രാത്രി 10.26ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.സംഭവത്തിൽ അന്വേഷണം നടത്താൻ സുമ പി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ എങ്ങനെ പ്രചരിച്ചു, ആരൊക്കെ പങ്കുവെച്ചു, കുട്ടിക്ക് എന്ത് തരത്തിലുള്ള പരിക്കുകൾ ഉണ്ടായി എന്നിവ ഉൾപ്പെടെ പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Exit mobile version