Site icon Fourteen Kerala – 14 Kerala News

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കല്ലുകൊണ്ട് ആക്രമിച്ചു, കണ്ണൂരിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ പാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ‘നിന്നെ വച്ചേക്കില്ലെടാ’ എന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ മർദ്ദിച്ചതെന്നും, കല്ലുകൊണ്ട് മുഖത്തടിച്ചതായും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.

കല്ലുകൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പാനൂർ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികളും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിനിടെയായിരുന്നു മർദ്ദനം നടന്നത്.

Exit mobile version