Site icon Fourteen Kerala – 14 Kerala News

ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ അപകടം; കോഴിക്കോട് ഇരിങ്ങത്ത് തെരുവുനായ ബൈക്കിന് കുറുകെ ചാടി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ഇരിങ്ങത്ത് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി ദാരുണമായി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജൽ പ്രവീൺ (16) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ നരക്കോട് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ജിമ്മിലെ പരിശീലനത്തിന് ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെട്ടെന്ന് തെരുവുനായ കുറുകെ ചാടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലിൽ ശക്തമായി ഇടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ അജലിനെ കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

Exit mobile version