Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബാലുശേരിയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് : ബാലുശേരി പനങ്ങാട് കാറ്റിലും മഴയിലും മരം മുറിഞ്ഞ് വീണ് വീട് തകർന്നു. കിനാലൂർ കൈതച്ചാലിൽ കാപ്പിയിൽ ഭാസ്കരൻ്റെ വീടാണ് മരം വീണ് തകർന്നത്.

വീട്ടിലുണ്ടായിരുന്ന ഭാസ്‌കരനും ഭാര്യ പ്രേമയ്ക്കും പരിക്കേറ്റു. പ്രേമ തൊഴിലുറപ്പിന് പോയി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വന്ന സമയത്താണ് ശക്തമായ കാറ്റിൽ അപകടമുണ്ടായത്.

വീടിൻ്റെ പിറകുവശത്തെ ഒരു പ്ലാവും ഒരു കവുങ്ങും കടപുഴകി വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഭാസ്‌കരനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഭാര്യ പ്രേമയെ ബാലുശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Exit mobile version