കോഴിക്കോട്: കായക്കൊടിയിൽ യുവാവിനെ കാണാതായതായി പരാതി. കായക്കൊടി സ്വദേശിയായ തുണ്ടിക്കാട്ടിൽ നിസാറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തളിക്കരയിലുള്ള അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനമായ ‘തളിക്കര ഹോം സെന്ററിൽ’ നിന്നും ഇന്ന് രാവിലെ 11.20-ഓടെയാണ് ഇദ്ദേഹത്തെ കാണാതായത്.
സംഭവ സമയം സ്ഥാപനത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹത്തെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഇതേവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവരോ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുന്നവരോ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ: 9846318197, 9846414961
