Site icon Fourteen Kerala – 14 Kerala News

സുഹൃത്തുക്കളോട് സംസാരിച്ചുനിൽക്കെ കുറുനരിയുടെ ആക്രമണം; കോഴിക്കോട് വടകരയിൽ യുവാവിന് ഗുരുതര പരിക്ക്

വടകര: വടകരയിൽ കുറുനരിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെമ്മരത്തൂർ സ്വദേശി അനീഷിനാണ് പരിക്കേറ്റത്. അനീഷിന്റെ മുഖത്തും കൈകാലുകൾക്കും സാരമായ പരിക്കുകളുണ്ട്.

ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. സുഹൃത്തുക്കളോട് സംസാരിച്ചുനിൽക്കുന്നതിനിടെ പെട്ടെന്ന് ചാടിവീണ കുറുനരി അനീഷിന്റെ മുഖത്തേക്ക് ആക്രമിക്കുകയും കടിക്കുകയുമായിരുന്നു. തുടർന്ന് വടകര താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറുനരിക്ക് പേവിഷബാധയുണ്ടോയെന്ന സംശയത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനകൾ നടത്തിവരികയാണ്.

Exit mobile version