Site icon Fourteen Kerala – 14 Kerala News

പുസ്തകം വായിച്ചപ്പോൾ തെറ്റി; കൊല്ലത്ത് ഏഴാം ക്ലാസുകാരിക്ക് ട്യൂഷൻ സെന്ററിൽ നിന്ന് ക്രൂരമർദ്ദനം, പരാതി നൽകാൻ വെല്ലുവിളിയും

കൊല്ലം : അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ട്യൂഷൻ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. അഞ്ചൽ കരുകോൺ സ്വദേശികളുടെ മകളാണ് അധ്യാപകന്റെ അതിക്രമത്തിന് ഇരയായത്.

ഫോക്കസ് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് മർദ്ദനത്തിനിരയായത്. ട്യൂഷൻ സെന്ററിൽ പുസ്തകം വായിക്കുന്നതിനിടെ ചില വാക്കുകൾ തെറ്റിയതിനെ തുടർന്നാണ് അധ്യാപകൻ കുട്ടിയെ മർദ്ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.അധ്യാപകൻ സുഫിയാനെതിരെയാണ് കുട്ടിയുടെ കുടുംബം അഞ്ചൽ പൊലീസിൽ പരാതി നൽകിയത്. മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ കാലുകളിൽ നിരവധി തവണ അടിയേറ്റതിന്റെ പാടുകളും പരിക്കുകളും ഉണ്ടായതായി കുടുംബം പറയുന്നു.

തുടർന്ന് അദ്ധ്യാപകനെ വിളിച്ചപ്പോൾ പൊലീസിൽ പരാതി കൊടുക്കാന്നായിരുന്നു മറുപടി. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version