Site icon Fourteen Kerala – 14 Kerala News

നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ട 5 സ്കൂട്ടറുകളും 2 കാറുകളും ഇടിച്ചു തെറിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ‌‌കാറിടിച്ച് 5 സ്കൂട്ടറുകളും 2 കാറുകളും തകർന്നു. കൊടുവള്ളി പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നിലാണ് പുലർച്ചെ അപകടം നടന്നത്.

പള്ളിയിൽ നമസ്കാരത്തിന് എത്തിയവർ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിലേക്കാണ് കാർ ഇടിച്ചുകയറിയത്. ആറങ്ങാട് സ്വദേശിയുടെ ഉടസ്ഥതയിലുള്ള ടയോട്ട ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്.

കൊടുവള്ളിയിൽ നിന്ന് കോഴിക്കോട് ഭാ​ഗത്തേക്ക് പോകുകയായിരുന്നു കാർ. പള്ളിയുടെ തൊട്ടുമുന്നിലായി 5 സ്കൂട്ടറുകളും 2 കാറുകളുമാണ് ഉണ്ടായിരുന്നത്. വാഹനങ്ങൾ പൂർണമായി തകർന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Exit mobile version