Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പയ്യോളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം, പള്ളിക്കര സ്വദേശി അറസ്റ്റിൽ, ക്രൂരത വടംവലി മത്സരം കാണുന്നതിനിടെ

കോഴിക്കോട് : എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശി മുഹമ്മദ് റാഫി (42) ആണ് പിടിയിലായത്.

25ന് പയ്യോളി പുളിമുക്ക് ഗ്രൗണ്ടിൽ വടംവലി മത്സരം കാണുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം നടന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. വടംവലി മത്സരം കാണുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version