Site icon Fourteen Kerala – 14 Kerala News

നീണ്ടകരയിൽ വള്ളം മറിഞ്ഞ അപകടം; ഒരാളുടെ കൂടി മൃതദേഹം കണ്ടെടുത്തു, മരണം രണ്ടായി

കൊല്ലം: നീണ്ടകര അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് മീൻപിടിത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാണാതായവരിൽ ഒരാളായ പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണന്റെ (47) മൃതദേഹം കണ്ടെടുത്തു. രാധാകൃഷ്ണന്റെ ഭാര്യാപിതാവ് രാജീവന്റെ (76) മരണം വ്യാഴാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ കാണാതായ രാധാകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണയ്ക്കായി (26) ഉള്ള തിരച്ചിൽ തുടരുകയാണ്.

വ്യാഴാഴ്ച രാവിലെ ആണിയോടെയായിരുന്നു സംഭവം. ഗൗതം കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ശ്രീകൃഷ്ണഭഗവാൻ’ എന്ന വള്ളം 14 പേരുമായി മീൻപിടിത്തത്തിനായി പുറപ്പെട്ടതായിരുന്നു. നീണ്ടകര അഴിമുഖത്ത് വെച്ച് വലിയ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.

തൊട്ടുമുന്നിൽ ഉണ്ടായിരുന്ന മറ്റ് വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വള്ളത്തിലുണ്ടായിരുന്ന മറുനാടൻ തൊഴിലാളികൾ ഉൾപ്പെടെ 11 പേരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.

Exit mobile version