കോഴിക്കോട് : വളയം, ചെക്യാട് പഞ്ചായത്തുകളുടെ മലയോര മേഖലയായ കാലിക്കൊളുമ്പ് എളമ്പയിൽ ചുഴലിക്കാറ്റ് ആഞ്ഞ് വീശി. വ്യാപക നാശനഷടങ്ങൾ. എളമ്പയിൽ ചന്ദ്രൻ്റെ വീടിന് മുകളിൽ മരങ്ങൾ വീണു .
എളമ്പയിൽ. വി.പി. ബാബുവിൻ്റെ വീടിൻ്റെ മേൽകുര കാറ്റിൽ പാറിപ്പോയി കല്ലുകൾ നടുത്തളത്തിൽ വീണു. കുട്ടികൾ ഉൾപ്പെടെ നേരത്തെ ഭക്ഷണം കഴിഞ്ഞ് കിടന്നതിനാൽ അപകടം ഒഴിവായി.
എളമ്പയിൽ ദാമോധരൻ്റെ വീട്ടിലും മരങ്ങൾ കടപുഴകി വീണു. എളമ്പയിൽ സുഭാഷിൻ്റെ റബ്ബർ മരങ്ങൾ പൊട്ടി വൈദ്യുതി ലൈനിൽ വീണു . ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ചുഴലി കാറ്റ് വീശിയത്. കൃഷി നാശങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ല. തൽസമയം നാട്ടുകാർ റോഡിലെ മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം സുഖമമാക്കി.
