Site icon Fourteen Kerala – 14 Kerala News

യാത്രക്കാർ ഉറങ്ങിക്കിടക്കെ അപകടം; മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴ 130 ജങ്ഷനിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് 27 പേർക്ക് പരിക്ക്.നാല് പേരുടെ തലയ്ക്ക് പരിക്കുണ്ട്. ബുധനാഴ്ച പുലർച്ചെ നാലോടെയായിരുന്നു അപകടം.

മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ബസിന് പിന്നിൽ നാഷണൽ പെർമിറ്റ് ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ ഫയർഫോഴ്സും പൊലീസും ചേർന്നാണ് പുറത്തെടുത്തത്.

അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. പരിക്കേറ്റവരെ ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ കെ.എ. ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മൂവാറ്റുപുഴ പോലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

Exit mobile version