Site icon Fourteen Kerala – 14 Kerala News

അരൂര്‍ പെരുമുണ്ടശ്ശേരിയില്‍ ഊമയായ യുവതിയെ പീഡിപ്പിച്ചതായി പരാതി; രണ്ട് പേര്‍ അറസ്റ്റില്‍

നാദാപുരം: അരൂര്‍ പെരുമുണ്ടശ്ശേരിയില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. യുവതിയുടെ ബന്ധുക്കളാണ് നാദാപുരം പോലീസില്‍ പരാതി നല്‍കിയത്. പെരുമുണ്ടശ്ശേരി കനാല്‍ പാലത്തിന് സമീപം മന്നുകണ്ടി ഒട്ടകരാജന്‍ , പിരക്കില്‍ മീത്തല്‍ രതീഷ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവും ഊമയാണ്. ഭര്‍ത്താവ് പുറത്ത് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പലതവണ രാജന്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് യുവതി ആംഗ്യഭാഷയിലൂടെ നാട്ടുകാരോട് പറഞ്ഞത്. രാജന് പുറമേ നേരത്തെ ഈ വീട്ടിനടുത്ത് മറ്റൊരു വീട്ടില്‍ ജോലിക്ക് വന്ന രതിഷും തന്നെ പീഡിപ്പിച്ചതായി യുവതി പറയുകയായിരുന്നു.

Exit mobile version