വടകര: മയ്യന്നൂരിൽ വഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയ യുവതിയെ കാണാതായതായി പരാതി. മയ്യന്നൂർ സ്വദേശിനിയായ ബിന്ദു (35) വിനെയാണ് കാണാതായത്. നവംബർ 25 ബുധനാഴ്ച വൈകുന്നേരം 7.30 ഓടെ അമ്മയുമായി വഴക്കുണ്ടായതിനെ തുടർന്ന് ബിന്ദു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായും പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്നുമാണ് അമ്മ കമല വടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ വടകര പോലീസ് കേരള പോലീസ് ആക്ട് 57-ാം വകുപ്പ് പ്രകാരം കേസെടുത്തു. എസ്.ഐ അർജുൻ എ.എ അന്വേഷണം നടത്തും. ബിന്ദുവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
