Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; നാദാപുരം വളയം സ്വദേശിക്ക് ഗുരുതരപരിക്ക്

കോഴിക്കോട് : കുറ്റ്യാടി – തൊട്ടിൽപ്പാലം റോഡിൽ വാഹനാപകടം. തളീക്കര ഓത്തിയോട്ട് പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക് . നാദാപുരം വളയം ചുഴലി സ്വദേശി സജീഷിനാണ് ( 40) പരിക്കേറ്റത് . ബാലുശ്ശേരി ഏകരൂര് സ്വദേശികൾ സഞ്ചരിച്ച കാർ സജീഷ് സഞ്ചരിച്ച സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായ സജീഷിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ഇയാളെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗോൾഡ് ലോൺ സ്ഥാപനത്തിലെ കളക്ഷൻ ജീവനക്കാരനാണ് പരിക്കേറ്റ സജീഷ്. ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടയിലാണ്അപകടം സംഭവിച്ചത്.

Exit mobile version