Site icon Fourteen Kerala – 14 Kerala News

വാണിയംകുളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; 18-കാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: വാണിയംകുളം അങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 വയസ്സുകാരൻ മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. വാണിയംകുളം പനയൂർ പുതുക്കാട്ടിൽ വീട്ടിൽ ഷിബിൽ (18) ആണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാവുക്കോണം പാറമേൽ വീട്ടിൽ പ്രജിത്തിനെ (26) വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രജിത്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടം നടന്ന സമയത്തെ സാഹചര്യങ്ങളെക്കുറിച്ചോ വാഹനങ്ങൾ സഞ്ചരിച്ച ദിശയെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Exit mobile version