കോഴിക്കോട് : ഇന്ന് നാദാപുരം എംഇടി ആർട്സ് & സയൻസ് കോളേജ് കാമ്പസിന് പുറത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ ഉൾപ്പെട്ട ശാരീരിക അക്രമ സംഭവങ്ങളെ ഏറ്റവും ഗൗരവമായി കാണുന്നതായി മാനേജ്‌മെന്റ് അധികൃതർ അറിയിച്ചു.
അക്രമത്തിൽ നേരിട്ട് പങ്കാളികളായ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ തന്നെയുള്ള അച്ചടക്ക നടപടിയായി, 23 വിദ്യാർത്ഥികളെ വിശദമായ അന്വേഷണം പൂർത്തിയാകുന്നതുവരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
കൂടാതെ, തുടർനടപടികൾ ഉണ്ടാകുന്നതുവരെ അവരെ കോളേജ് കാമ്പസിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.
