Site icon Fourteen Kerala – 14 Kerala News

കോഴിക്കോട്ട് ഹൗസ് ബോട്ടില്‍ നിന്ന് പുഴയില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ്‌ ഐസാമാണ് മരിച്ചത്.

ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലീഷ് സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ബോട്ടിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് കുട്ടി വീഴുന്നത് കണ്ട ഉടൻ കൂടെയുണ്ടായിരുന്നവർ പുഴയിലിറങ്ങി തിരച്ചിൽ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചു.

തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യമിൻ അബ്ദുള്ള ഏക സഹോദരനാണ്.

Exit mobile version