കോഴിക്കോട് : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ വീണു പരിക്കേറ്റ ഒന്നരവയസ്സുകാരൻ മരിച്ചു. ഇന്ന് പകലാണ് സംഭവം. മുറ്റത്ത് വീണതിനെ തുടർന്ന് കരഞ്ഞ കുട്ടി പിന്നീട് മയങ്ങി പോകുകയായിരുന്നു.
കുട്ടി ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ച് നോക്കിയപ്പോൾ അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടത്,
വളയം കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ ഉടനെ എത്തിച്ച് പ്രാഥമിക ശുസ്രൂഷ നൽകിയ ശേഷം വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു, വളയം പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
