Site icon Fourteen Kerala – 14 Kerala News

നാദാപുരം തൂണേരിയിൽ കാറിൽ കടത്തിയ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട്: നാദാപുരം തൂണേരി സംസ്ഥാന പാതയിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി സ്വദേശി പടിക്കലെക്കണ്ടി അജ്മൽ (28), എടച്ചേരി സ്വദേശി കണ്ടൻകുള്ളങ്ങര ജസീൽ (28), പുറമേരി സ്വദേശി കുളങ്ങരത്ത് മീത്തലെ തയ്യുള്ളതിൽ ഷാഹിദ് ഇർഫാൻ (26) എന്നിവരാണ് പിടിയിലായത്.

നാദാപുരം അഡിഷണൽ എസ്.ഐ കെ. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ പെരിങ്ങത്തൂരിൽ നിന്ന് നാദാപുരത്തേക്ക് വരികയായിരുന്ന കാർ തൂണേരി വേറ്റുമൽ ജങ്ഷന് സമീപം വെച്ച് പോലീസ് തടഞ്ഞു പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് 0.18 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയും പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Exit mobile version