Site icon Fourteen Kerala – 14 Kerala News

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം; 13 പേർക്ക് പരിക്ക്

കൊച്ചി: കൊച്ചിയിലെ അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. എരമല്ലൂർ-കലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടോൾ പ്ലാസയ്ക്ക് സമീപത്തു വെച്ച് ബസിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്.

ശക്തമായ ഇടയിൽ ബസിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ 13 പേരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ബസിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് വിവരങ്ങൾ ശേഖരിച്ച് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Exit mobile version