Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; നിയന്ത്രണം വിട്ടത് ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതോടെ

കോഴിക്കോട്: ഡ്രൈവിങ്ങിനിടെ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാൽ അമർത്തിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് ഡി.സി.സി ഓഫീസിന് തൊട്ടുമുന്നിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കുകളില്ല. അത്തോളി സ്വദേശിയായ യുവതിയാണ് കാർ ഓടിച്ചിരുന്നത്.

ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാർ, മുന്നിലുണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടാൻ ശ്രമിക്കവേയാണ് അപകടത്തിൽപ്പെട്ടത്.

ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലേറ്ററിൽ കാൽ അമർന്നതോടെ കാർ കുതിച്ചുയർന്ന് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എപ്പോഴും കനത്ത ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന വെള്ളിമാട്കുന്ന് – മാനാഞ്ചിറ റോഡിലാണ് സംഭവം നടന്നത്. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

Exit mobile version