Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരക്കൽ വീട്ടിൽ നികിലേഷ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം.

വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ നികിലേഷിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡോക്ടർമാർ പരിശോധിച്ച ശേഷം മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ നാദാപുരം പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Exit mobile version